Posts

മൂന്നാമധ്യായം

​ നിർവേദ മിസ്സിനെ നോക്കി. അവർക്ക് യാതൊന്നും മനസ്സിലായില്ലെങ്കിലും അവൾക്കത് ഏറെ സഹായകരമാകുമെന്ന് തോന്നിയതുകൊണ്ട് സമ്മതത്തോടെ തലയാട്ടി.   ഫോട്ടോ എടുക്കാൻ നിൽക്കേണ്ട രീതികളെക്കുറിച്ച് അയാൾ അവളോട് ഒന്നും പറഞ്ഞില്ല. അവളുടെ സ്വാഭാവികമായ ചലനങ്ങൾ, നോട്ടങ്ങൾ..... അത്രമാത്രം! അത് അയാൾ പകർത്തി. ആ സമയം നിർവേദ, സ്വയം ശ്രദ്ധിക്കുകയായിരുന്നു. സാധാരണ ഒരു പുരുഷൻ അടുത്തു വരുമ്പോൾ അവൾ അനുഭവിച്ചിരുന്ന അലോസരം ഇപ്പോഴില്ല. മുറിയുടെ ചുവരുകൾക്കുള്ളിൽ എന്നപോലെ അവൾ സ്വസ്ഥതയാണ്. ആ ചിത്രങ്ങൾ കണ്ടപ്പോൾ നിർവേദയോടൊപ്പം ഷിജ മിസ്സും അതിശയപ്പെട്ടു. അവ ജീവനുള്ളവയായിരുന്നു. യാത്രപറഞ്ഞ് അയാൾ പോയി.  "ട്രക്കിങ്ങിന് വരുന്നുണ്ടോ?" എന്നു ചോദിച്ച് ഒരാൾ അവർക്കടുത്തേക്ക് വന്നു. മൊട്ടക്കുന്നുകൾക്കു മുകളിലേക്ക് കയറി ചെല്ലാമെന്നും സ്വർഗമെന്നാണ് ആ ഇടത്തിനു പേരെന്നും അയാൾ പറഞ്ഞാണ് അവർ അറിഞ്ഞത്. അവിടെ നിന്ന് നോക്കിയാലാണത്രേ ശബരിമല കാണുന്നത്! പേരറിയാത്ത വേറെ നാലു മലകളും. ഷിജ മിസ്സ് അയാൾക്കു നന്ദി പറഞ്ഞ് ചിരിച്ചു. സന്ധ്യയായി തുടങ്ങിയിരുന്നു. അവർ വണ്ടിയിൽ കയറി.

രണ്ടാമധ്യായം

👩‍🎓 @Nirvedaa_univ: വാട്സപ്പ് ഗ്രൂപ്പിൽ നിന്നു തുടർച്ചയായി നോട്ടിഫിക്കേഷൻ സൗണ്ട് കേട്ടപ്പോൾ നിർവേദ മൊബൈൽ എടുത്തു — College Group- ൽ നിന്നാണ് .   ഷീജ മിസ്സ് അയച്ച പുതിയ മെസേജിനോടുള്ള വിദ്യാർഥികളുടെ പ്രതികരണങ്ങളായിരുന്നു അത് .   ആ ദിവസം ഉച്ചകഴിഞ്ഞ് ക്ലാസ്സ് ഉണ്ടായിരുന്നില്ല . കോളേജിൻ്റെ രക്ഷാധികാരി അന്തരിച്ചതിനാൽ മാനേജ്മെന്റ് സെമസ്റ്റർ ഔട്ടിംഗ് റദ്ദാക്കി . ആ വാർത്ത ക്ലാസിൽ പറഞ്ഞപ്പോൾ കുട്ടികൾ പ്രതിഷേധിച്ചു .   “Miss, outing cancel ചെയ്യരുത് !” “ ഇത്ര നാളായി കാത്തിരുന്നതാണ് !” “ ഔട്ടിംഗ് ഇല്ലെങ്കിൽ semester ബോറാകും !”   ഷീജ മിസ്സിന് കുട്ടികളുടെ നിരാശയും ദേഷ്യവും മനസ്സിലാകുന്നുണ്ടായിരുന്നു. അവർക്കു സന്തോഷം കൊടുക്കാൻ ഒരു വഴി കണ്ടെത്തണമെന്ന  ചിന്തയിലായിരുന്നു അവർ .   കുറച്ചു മണിക്കൂറുകൾക്ക് ശേഷം മിസ്സ് ഗ്രൂപ്പിൽ പുതിയ മെസേജ് അയച്ചു .   📱 Miss:   “ഹായ് ഫ്രണ്ട്സ് 👋 നാളെയും നാളെ കഴിഞ്ഞും കോളേജിന് അവധിയാണ്. നമ്മൾ പ്ലാൻ ചെയ്തതുപോലെ സെമസ്റ്റർ ഔട്ടിംഗ് നടക്കാനാവില്ലല്ലോ. അതിനാൽ വേണമെങ്കിൽ ചെറിയ ഗ്രൂപ്പുകളായി ഒന്ന് ട്രിപ്പ് പോയാലോ എന്ന് ചിന്തിക്കൂ. പോകുന...

ഒന്നാം അധ്യായം

നിർവേദ യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ മുറിയിലിരുന്നു , ഫോൺ സ്ക്രോൾ ചെയ്യുകയായിരുന്നു അവൾ . അപ്പോഴാണ് Just_In_Faith എന്ന insta ഐഡി ശ്രദ്ധയിൽപ്പെട്ടത് .   📱 Instagram – @Just_In_Faith   🕊️ Post:   Silence is God’s favourite language. You just need to learn to listen.   ❤️ 1,248 likes   💬 312 comments   👩‍🎓 @Nirvedaa_univ: “ ദൈവം മൂകനായതുകൊണ്ടാണോ സൈലൻസിലൂടെ സംസാരിക്കുന്നത് ?” — അവൾ ടൈപ്പ് ചെയ്തു . കമൻറ് പബ്ലിഷ് ചെയ്തു. കസേരയിൽ ചാഞ്ഞിരുന്ന് ആ വരി അവൾ ആസ്വദിച്ചു .    മറുപടി കിട്ടില്ലെന്ന് ഉറപ്പാണ് , അവൾ ചിന്തിച്ചു . മിക്ക ‘ ഭക്തന്മാരും ’ അങ്ങനെ തന്നെയാണ് — മറുപടി ഒഴിവാക്കും , അല്ലെങ്കിൽ കമന്റ് ഡിലീറ്റ് ചെയ്തിട്ട് ബ്ലോക്ക് ചെയ്യും !   പക്ഷേ … 🔔 Notification: @Just_In_Faith replied to your comment. എന്നു കണ്ടപ്പോൾ അവൾക്ക് സന്തോഷമായി . ഇന്നത്തേക്ക് റോസ്റ്റ് ചെയ്യാനുള്ള ആളെ കിട്ടി എന്നവൾക്കു തോന്നി . ദൈവവിശ്വാസവുമായി ബന്ധപ്പെട്ട പോസ്റ്റുകൾ ചെയ്യുന്നവരെ കമൻ്റുകളിലുടെ അപഹസിച്ച് വയടിപ്പിക്കുന്നതായിരുന്നു അവളുടെ ഹോബി .  ...