കുറുങ്കവിത - 1

ഈ വരികള്‌ വെറുതെ വായിച്ചു പോകരുത്‌. ഇതിൽ ചിന്തയുടെ പ്രകാശമുള്ള ഒരു ചെറിയ ആകാശം കരുതി വച്ചിട്ടുണ്ട്‌. അത്‌ നഷ്ടപ്പെടുത്താതിരിക്കുക

പാഴ്ശ്രമം

എത്ര വെളുപ്പിച്ചിട്ടും
നിഴലിന്‌
പഴയ കറുപ്പുനിറം തന്നെ !

ആപേക്ഷികം

കൂട്ടിലിട്ട പക്ഷിയെ
മറന്നപ്പോഴൊക്കെ
അയാൾ
സ്വാതന്ത്ര്യത്തിനായി വാദിച്ചു.

വിലയില്ലായ്മ

ആകാശത്തെക്കണ്ട്‌
കൊതിക്കാനാവുന്നത്‌
കൂട്ടിലായിരിക്കുമ്പോൾ
മാത്രമാണ്‌.

നിറം

കുരുടന്റെ സ്വപ്നങ്ങൾക്ക്‌
എന്ത്‌ നിറമായിരിക്കും?

ദാനം

മാമ്പഴക്കാലമല്ലെന്നറിഞ്ഞിട്ടും
അയാൾ കല്ലെറിഞ്ഞപ്പോൾ
മാവ്‌
രണ്ടിലകൾ അടർത്തിയിട്ടു.

മുൻവിധി

പുലരിക്കുവേണ്ടി കാത്തിരിക്കുമ്പോൾ
രാവിനൊരു സൗന്ദര്യമുണ്ടെന്ന്‌
ഓർക്കാൻ മറന്നു

താരതമ്യം

കറുപ്പ്‌
ഏറെ കറുക്കുന്നത്‌
വെളുപ്പിനോട്‌
ചേർത്തുവയ്ക്കുമ്പോഴാണ്‌.

വ്യാജം

നിറങ്ങളെക്കുറിച്ച്‌
പ്രഭാഷണം നടത്തിയത്‌
ഒരന്ധനായിരുന്നുവെന്ന്‌
ആരുമറിഞ്ഞില്ല.

നഷ്ടം

തീൻമേശയിലിരുന്ന്‌ കവിതയാലോചിച്ചപ്പോൾ
എനിക്ക്‌ നഷ്ടപ്പെട്ടത്‌
ഒരു പൊട്ടിച്ചിരിയും
പിന്നെ അത്താഴത്തിന്റെ രുചിയും.

അവാച്യം

ആയിരം വാക്കുകൾ കൊണ്ട്‌ ശ്രമിച്ചിട്ടും
ഒരു പുഞ്ചിരിയെപ്പോലും
വിവർത്തനം ചെയ്യാനായില്ല.

പാഠം

ഓരോ താളായേ മറിക്കാവൂ
എന്ന്‌ പഠിപ്പിച്ചത്‌
ഋതുക്കളാണ്‌.

തീവ്രത

മാമ്പഴത്തിന്റെ രുചിയെപ്പറ്റിപ്പറഞ്ഞ്‌
കൊതിപ്പിച്ചിട്ടാണ്‌
മാമ്പൂവിന്റെ മണമുപേക്ഷിക്കാമെന്ന്‌
മാവ്‌ സമ്മതിച്ചത്‌.

തിരിച്ചറിവ്‌


ഒടുവിൽ വെറുക്കാൻ ശ്രമിച്ചപ്പോഴാണ്‌
സ്നേഹിച്ചിരുന്നതിന്റെ
ആഴമറിഞ്ഞത്‌

തടവുകാരൻ


നിദ്രയുടെ ഏതുപടവിൽവെച്ചാണ്‌
നിന്റെ ഓർമ്മകളുടെ പീഡനത്തിൻ നിന്ന്‌
എന്റെ സ്വപ്നങ്ങൾ മുക്തമാവുക!
ഞാൻ മാത്രമായൊന്ന്‌ ഉറങ്ങിക്കിടക്കുക!

പഴിചാരൽ

ലോകത്തിന്‌ കറുത്ത നിറമെന്ന്‌
സങ്കടപ്പെടുന്നതിലും നല്ലത്‌
കണ്ണിൽ ഒരു കറുത്ത പാടയുണ്ടെന്ന്‌
സമ്മതിക്കുകയാണ്‌.

നൈരന്തര്യം

കണ്ണാടി
എപ്പോഴും
എന്തെങ്കിലും
പ്രതിഫലിപ്പിച്ചുകൊണ്ടേയിരിക്കുന്നു


ആപേക്ഷികം

കൂട്ടിലിട്ട പക്ഷിയെ
മറന്നപ്പോഴൊക്കെ
അയാൾ
സ്വാതന്ത്ര്യത്തിനായി വാദിച്ചു.

വിലയില്ലായ്മ

ആകാശത്തെക്കണ്ട്‌
കൊതിക്കാനാവുന്നത്‌
കൂട്ടിലായിരിക്കുമ്പോൾ
മാത്രമാണ്‌.

നിറം

കുരുടന്റെ സ്വപ്നങ്ങൾക്ക്‌
എന്ത്‌ നിറമായിരിക്കും?

ദാനം

മാമ്പഴക്കാലമല്ലെന്നറിഞ്ഞിട്ടും
അയാൾ കല്ലെറിഞ്ഞപ്പോൾ
മാവ്‌
രണ്ടിലകൾ അടർത്തിയിട്ടു.

മുൻവിധി

പുലരിക്കുവേണ്ടി കാത്തിരിക്കുമ്പോൾ
രാവിനൊരു സൗന്ദര്യമുണ്ടെന്ന്‌
ഓർക്കാൻ മറന്നു

താരതമ്യം

കറുപ്പ്‌
ഏറെ കറുക്കുന്നത്‌
വെളുപ്പിനോട്‌
ചേർത്തുവയ്ക്കുമ്പോഴാണ്‌.

വ്യാജം

നിറങ്ങളെക്കുറിച്ച്‌
പ്രഭാഷണം നടത്തിയത്‌
ഒരന്ധനായിരുന്നുവെന്ന്‌
ആരുമറിഞ്ഞില്ല.

നഷ്ടം

തീൻമേശയിലിരുന്ന്‌ കവിതയാലോചിച്ചപ്പോൾ
എനിക്ക്‌ നഷ്ടപ്പെട്ടത്‌
ഒരു പൊട്ടിച്ചിരിയും
പിന്നെ അത്താഴത്തിന്റെ രുചിയും.


പാഠം

ഓരോ താളായേ മറിക്കാവൂ
എന്ന്‌ പഠിപ്പിച്ചത്‌
ഋതുക്കളാണ്‌.

തീവ്രത

മാമ്പഴത്തിന്റെ രുചിയെപ്പറ്റിപ്പറഞ്ഞ്‌
കൊതിപ്പിച്ചിട്ടാണ്‌
മാമ്പൂവിന്റെ മണമുപേക്ഷിക്കാമെന്ന്‌
മാവ്‌ സമ്മതിച്ചത്‌.

തിരിച്ചറിവ്‌


ഒടുവിൽ വെറുക്കാൻ ശ്രമിച്ചപ്പോഴാണ്‌
സ്നേഹിച്ചിരുന്നതിന്റെ
ആഴമറിഞ്ഞത്‌

Comments

കുറും കവിതകള്‍ നന്നായിട്ടുണ്ട്.
മികച്ച വായന നല്‍കിയ താങ്കള്‍ക്ക്‌ ആശംസകള്‍..!!
സ്വാഗതം..
അമ്മ മലയാളം സാഹിത്യ മാസികയിലും താങ്കളുടെ സാനിദ്ധ്യ്ം പ്രതീക്ഷിക്കുന്നു.
http://entemalayalam1.blogspot.com/

Popular posts from this blog

ഒന്നാം അധ്യായം

മൂന്നാമധ്യായം