ഇതി പുരോഹിതം...
?പുരോഹിതൻ എല്ലായ്പ്പോഴും തെറ്റുകാരനാണ്? എന്ന് തലക്കെട്ടുള്ള ഒരു ഇംഗ്ലീഷ് കവിതയുണ്ട്.
നീണ്ട പ്രസംഗം പറഞ്ഞാൽ ബോറൻ
ചെറുതായാലോ, ഒരുങ്ങാതെ പ്രസംഗിക്കുന്നയാൾ!
സംഭാവന ആവശ്യപ്പെട്ടാൽ പണക്കൊതിയൻ
ആവശ്യപ്പെടാതിരുന്നാലോ, അഹങ്കാരിയും അലസനുമായൊരാൾ!
കുമ്പസാരക്കൂട്ടിൽ അധികനേരമിരുന്നാൽ മന്ദഗതിക്കാരൻ
വേഗമവസാനിപ്പിച്ചാലോ, അനുതാപിക്കായി മാറ്റിവയ്ക്കാൻ സമയമില്ലാത്തയാൾ!
സ്ത്രീകളോട് മിണ്ടിയാൽ സ്ത്രീലമ്പടൻ
സംസാരം പുരുഷൻമാരോട് മാത്രമായാലോ, അയാൾ പക്വതയില്ലാത്തവൻ!
........... ഇങ്ങനെ നീളുന്നു ആരോപണങ്ങൾ. ഓരോരുത്തരും പുരോഹിതന് നടക്കാനായി അയാളുടെ ആഗ്രഹങ്ങളും ഇഷ്ടങ്ങളുമൊക്ക ചേർത്തുവച്ച് ഓരോതരം റോഡുകൾ പണികഴിപ്പിച്ചിട്ടുണ്ട്. അതിന്റെ സൈഡ്വരകളിൽ നിന്ന് ഒരിഞ്ച് മാറിച്ചവിട്ടുന്നതുപോലും അവർക്ക് സഹിക്കാനാവില്ല.
ജീവിച്ചിരിക്കുമ്പോൾ അയാളെക്കാൾ മികച്ചവർ ഏറെയുണ്ട്
പക്ഷേ, മരിച്ചാലോ അയാൾക്ക് പകരം വയ്ക്കാൻ ആരുമേയുണ്ടാവില്ല. എന്നുപറഞ്ഞാണ് കവിത തീരുന്നത്. മിക്കപ്പോഴും ആർക്കും വേണ്ടാത്തൊരാളായിപ്പോയല്ലോ ദൈവമേ എന്നോർത്തുള്ള സങ്കടപ്പെടലും കുമ്പസാരക്കൂടിന്റെ മുൻപിലെ നീണ്ട ക്യൂ കണ്ട് ഇവർക്ക് ഞാൻ മാത്രമേയുള്ളല്ലോ ദൈവമേ എന്ന സങ്കടപ്പെടലും പൗരോഹിത്യജീവിതത്തിന്റെ ഭാഗമാണ്. ഇനിയുമേറെ സങ്കടങ്ങൾ പറയാനുണ്ട്. എന്നാലും ഒരു പുരോഹിതനാകുന്ന നേരത്തിനായി കൊതിയോടെ കാത്തിരിക്കാനാണ് തോന്നുന്നത്. ഈ തോന്നലിന്റെ പേരാകുമോ ദൈവവിളി?
1. ഒന്നിനെയും പ്രണയിക്കാതെ സ്നേഹിക്കാൻ കഴിയുന്ന ആളാവണം പുരോഹിതൻ. കാരണം പ്രണയിക്കുമ്പോൾ ഒരുവന്റെ ആകാശം ഒരാളിലേയ്ക്ക് ചുരുങ്ങുകയാണ്. സ്വന്തമാക്കലിന്റെ സ്വാർത്ഥത പ്രണയത്തെ ചൂഴ്ന്നുനിൽക്കുന്നുണ്ട്. അതുകൊണ്ടാണ് ഒന്നിലധികം പേരെ ഒരേ സമയം പ്രണയിക്കാനാവാത്തത്. എന്നാൽ ഒരുപാടുപേരെ സ്നേഹിക്കുവാനാകും, ഒരേസമയം, പക്ഷപാതമില്ലാതെ. ഒരു പോയിന്റിലേയ്ക്ക് ഫോക്കസ് ചെയ്തുനോക്കുമ്പോൾ മറ്റെല്ലാ കാഴ്ചകളും നഷ്ടപ്പെടുന്നു. അത്തരത്തിലുള്ള നോട്ടമാണ് പ്രണയത്തിൽ സംഭവിക്കുന്നത്. ഫോക്കസുചെയ്യാതെയുള്ള നോട്ടത്തിൽ എല്ലാ കാഴ്ചകളും കാണാനാവും, അവ്യക്തമായെങ്കിലും, കാണാനാഗ്രഹിച്ചില്ലെങ്കിലും. അത് സ്നേഹത്തിന്റെ നിക്ഷ്പക്ഷമായ നോട്ടമാണ്. അത് സ്വന്തമാക്കാൻ നിർമ്മമതയുടെ മനോഭാവം അനിവാര്യമാണ്. പുരോഹിതനെക്കുറിച്ച് ഒരു ചങ്ങാതി അയച്ച എസ്. എം. എസ്. ഇങ്ങനെയാണ്
A real priest goes where he is not wanted but needed
And leaves where he is wanted but not needed.ആവശ്യമുള്ളിടത്ത് സ്വാഗതം ചെയ്യപ്പെടാത്തപ്പോഴും കയറിച്ചെല്ലാനും സ്വീകാര്യനായിരിക്കുമ്പോഴും അവിടെ നിന്ന് ഇറങ്ങിനടക്കാനും അസാമാന്യമായ കരുത്ത് വേണം. തിരസ്കാരങ്ങളുടെ നടുവിലേയ്ക്ക് കയറിച്ചെല്ലാൻ അത്ര ക്ലേശമില്ല. എന്നാൽ കരുതാനും സ്നേഹിക്കാനും ഒരുപാടുപേർ കൂടെയുണ്ടായിരിക്കുമ്പോൾ അതെല്ലാം ഉപേക്ഷിച്ച് ഇറങ്ങിപ്പോകാൻ കരുത്ത് ഏറെ വേണം. അഭയകേന്ദ്രങ്ങളുടെ സുരക്ഷിതത്വത്തിൽ കുടുങ്ങിക്കിടക്കാൻ ആരാണ് ആഗ്രഹിക്കാത്തത്. പക്ഷേ ക്രിസ്തു ഇറങ്ങിപ്പോകാൻ കരുത്തുള്ളവനായിരുന്നു. മാർക്കോസിന്റെ സുവിശേഷത്തിൽ (1: 37) അദ്ഭുതങ്ങൾ കണ്ട് അമ്പരന്ന ജനത്തിനുവേണ്ടി ?എല്ലാവരും നിന്നെ അന്വേഷിക്കുന്നുവേന്ന് ? ശിഷ്യൻമാർ അവനോട് പറയുമ്പോൾ ?നമുക്ക് അടുത്ത പട്ടണങ്ങളിലേയ്ക്ക് പോകാം? എന്നാണ് അവൻ പറയുന്ന മറുപടി. നാലോ അഞ്ചോ വർഷം കൂടുമ്പോൾ വൈദികർക്കൊക്കെ സ്ഥലം മാറ്റം നൽകുന്നതിനു പിന്നിൽ ഒരുപക്ഷേ, ഇതും ഒരു കാരണമായിരിക്കാം. തന്നെ അന്വേഷിക്കുന്നവരെയൊക്കെ വിട്ടെറിഞ്ഞ് പോകാനുള്ള ഒരവസരമായി അതിനെ കാണണം. തുറമുഖത്തിന്റെ സുരക്ഷിതത്വത്തിൽ നങ്കൂരമിടാനുള്ള നൗകയല്ല പൗരോഹിത്യം. നൈരാശ്യമെന്ന കപ്പൽച്ചേതത്തിന്റെ ഇരകളായി കടലിലയുന്നവർക്ക് ഒരഭയസ്ഥാനമായിമാറാൻ അതെന്നും ജീവിതത്തിന്റെ പുറം കടലിൽ അലഞ്ഞുകൊണ്ടേ ഇരിക്കണം, ഒറ്റയ്ക്ക്. അതുകൊണ്ട്തന്നെ കരയിൽ മടിഞ്ഞിരിക്കാനുള്ള തോന്നലൊക്കെ ഒരുതരത്തിലുള്ള പ്രലോഭനം തന്നെയാണ്.
2. ചിലർക്ക് ദൈവത്തിന്റെ മുഖമാണ്, മറിച്ചും. എന്നുവച്ചാൽ ചിലരെ കാണുമ്പോൾ നമുക്ക് ദൈവത്തെ ഓർമ്മവരും. പൗരോഹിത്യജീവിതത്തിൽ നിരന്തരം ഉത്തരം നൽകേണ്ടിവരുന്ന ഒരു ചോദ്യമാണ് ദൈവമുണ്ടോയെന്നത്. തമ്പുരാനുവേണ്ടി നിലകൊള്ളുന്ന ഒരാളോട് ആ ചോദ്യം ചോദിക്കുമ്പോൾ അയാളുടെ അസ്തിത്വം തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. നന്ദിപറയാൻ വാക്ക് കിട്ടാത്തപ്പോൾ നമ്മൾ പറയാറില്ലേ നിങ്ങളെനിക്ക് ദൈവത്തപ്പോലെയാണെന്ന്. അപകടസന്ധിയിൽ അയാൾ നീട്ടിയ കരങ്ങൾക്കുപിന്നിൽ ദൈവത്തിന്റെ കരുതൽ തിരിച്ചറിയാൻ കഴിയുന്നതുകൊണ്ടാണ് അങ്ങനെയൊരു ഏറ്റുപറച്ചിൽ സാധ്യമാകുന്നത്.
ആ നേരം ദൈവമുണ്ടോ എന്ന ചോദ്യം ആരും ചോദിക്കില്ലല്ലോ. സങ്കടനേരത്ത് ചിലരുടെ മുഖത്തെ പുഞ്ചിരി കാണുമ്പോൾ ഒരുപാട് ആശ്വാസം തോന്നാറില്ലേ. പുരോഹിതൻ അത്തരമൊരാശ്വാസത്തിന്റെ കൂടാരമാവുകയാണ് വേണ്ടത്. അങ്ങനെയാണ് അയാൾ ദൈവത്തെ ഓർമ്മപ്പെടുത്തേണ്ടത്... ദൈവമുണ്ടെന്ന് ഉറപ്പിക്കേണ്ടത്.
3. ഓരോരുത്തരും സാന്നിദ്ധ്യം കൊണ്ട് നേഗറ്റീവോ പോസിറ്റീവോ ആയ എനർജ്ജി തനിക്കുചുറ്റും പ്രസരിപ്പിക്കുന്നുണ്ട്. ചിലരുടെയടുത്ത് ഇരുന്നാൽ കാരണമില്ലാതെ അസ്വസ്ഥത തോന്നുന്നതും ഒരുവാക്കുപോലും മിണ്ടാഞ്ഞിട്ടും ചിലരുടെ അടുത്ത് നിന്ന് എഴുന്നേൽക്കാനേ തോന്നാത്തതും ഇതുകൊണ്ടാണ്. ഒരാളുടെ ചിന്തയുടെ, മനോഭാവങ്ങളുടെ, രീതികളുടെ, സ്വഭാവത്തിന്റെയൊക്കെ ആകെത്തുകയാണ് അയാളിൽ നിന്ന് ഉറവെടുക്കുന്ന എനർജ്ജി. പുരോഹിതൻ എപ്പോഴും പോസിറ്റീവ് എനർജ്ജി പ്രസരിപ്പിക്കുന്ന ആളാവണം. ആ എനർജ്ജിയാണ് അയാളുടെ ആത്മീയതയുടെ മാനകം.
4. എഴുപതാമത്തെ വയസ്സിലും യേശുദാസിന്റെ പാട്ടുകൾ എത്ര പ്രണയാർദ്രമാണ്. വരികളിലെ പ്രണയം സ്വരത്തിലേയ്ക്ക് പകരാനാവുന്നതുകൊണ്ടാണ് ഓരോ കേൾവിയിലും നമ്മൾ വിലോലരായിപ്പോവുന്നത്.... ഒരിക്കലും പ്രണയിച്ചിട്ടില്ലാത്തവനും പ്രണയനോവുകൊണ്ട് തപിച്ചുപോവുന്നത്. എത്രയോ പാട്ടുകേട്ട് നമ്മുടെ കണ്ണുകൾ ഈറനായിട്ടുണ്ട്. എന്നിട്ടെന്താണ് ബലിമദ്ധ്യേ ഇതെന്റെ ശരീരമാണ് എന്ന് പറഞ്ഞ് വിഭജിച്ച് നൽകുമ്പോൾ നമ്മുടെ സ്വരമൊന്ന് ഇടറുക പോലും ചെയ്യാത്തത്! ഓരോ ബലിയും അവസാനത്തെ ബലി, എന്ന ചിന്ത പകരുന്ന തീക്ഷ്ണതയോടെ അർപ്പിക്കണം എന്നാണ് പറയാറ്. അത്തരം വ്യമോഹങ്ങളൊന്നുമില്ല. ആഴ്ചയിൽ ഒരു കുർബ്ബാനയെങ്കിലും കണ്ണീരോടെ ചൊല്ലിത്തീർക്കാനായെങ്കിലെന്ന ചെറിയ മോഹമേ ഉള്ളു.
5. ഒരു പുരോഹിതന് ഏറ്റവും വിശാലമായി സ്വപ്നം കാണാനാവണം. മറ്റെല്ലാവരുടെയും സ്വപ്ലങ്ങൾ ഞാൻ, എന്റെ കുടുംബം, എന്റെ ബന്ധുക്കൾ, എന്റെ തൊഴിൽമേഖല എന്നിങ്ങനെയുള്ള അതിരുകൾക്കുള്ളിലൊതുങ്ങുമ്പോൾ പുരോഹിതന്റെ സ്വപ്നങ്ങൾക്ക് ഒരിടവകയുടെ വിസ്തൃതിയെങ്കിലും ഉണ്ടാകും, ഉണ്ടാവണം.
6. ഒരു നല്ല മുസ്സൽമാന്റെ ഐഡന്റിറ്റിയുടെ ഭാഗമാണ് നെറ്റിയിലെ നിസ്കാരത്തഴമ്പ്. അദ്ദേഹത്തിന്റെ പ്രാർത്ഥനയ്ക്ക് ദൈവം നൽകിയ ഒരു സർട്ടിഫിക്കറ്റ് പോലെ അതിങ്ങനെ പതിഞ്ഞുകിടക്കുന്നു. അതുപോലൊരു മുദ്ര പുരോഹിതന്റെ കാൽമുട്ടിലും ഉണ്ടാവേണ്ടതല്ലേ, അദ്ദേഹത്തിന്റെ പ്രാർത്ഥനയുടെ ഒരടയാളം പോലെ...?
I live besause of Christ
Christ lives because of priest
So I love priest എന്ന് പറഞ്ഞത് മദർതെരേസയാണ്. ഒരു പുരോഹിതനെ സ്നേഹിക്കാനുള്ള കാരണം ഇതായിരിക്കട്ടെ. ഒരു പുരോഹിതൻ ആകാൻ ആഗ്രഹിക്കുന്നതിനുള്ള ഒരേ ഒരു കാരണവും ഇതായിരിക്കട്ടെ. ഇതുമാത്രമായിരിക്കെട്ടെ !!

Comments
എന്ന കവി വാക്യം ഓര്മ്മയില്ലേ?
“ഒരു പുരോഹിതന് ഏറ്റവും വിശാലമായി സ്വപ്നം കാണാനാവണം. മറ്റെല്ലാവരുടെയും സ്വപ്ലങ്ങൾ ഞാൻ, എന്റെ കുടുംബം, എന്റെ ബന്ധുക്കൾ, എന്റെ തൊഴിൽമേഖല എന്നിങ്ങനെയുള്ള അതിരുകൾക്കുള്ളിലൊതുങ്ങുമ്പോൾ പുരോഹിതന്റെ സ്വപ്നങ്ങൾക്ക് ഒരിടവകയുടെ വിസ്തൃതിയെങ്കിലും ഉണ്ടാകും, ഉണ്ടാവണം.“
ഒരിടവകയുടെ വിസ്തൃതി മാത്രമുള്ള സ്നേഹം, ഒരു മതത്തില്/വിശ്വാസത്തില്പ്പെട്ടവരോടു മാത്രം സ്നേഹം ഇതു വിശാലമായ സ്നേഹമല്ല സുഹൃത്തേ. ഇത് സ്വാര്ത്ഥതയുടെ ഇടുങ്ങിയ വഴി മാത്രമാണ്.