കുറുങ്കവിത - 1
ഈ വരികള്‍ വെറുതെ വായിച്ചു പോകരുത്. ഇതിൽ ചിന്തയുടെ പ്രകാശമുള്ള ഒരു ചെറിയ ആകാശം കരുതി വച്ചിട്ടുണ്ട്. അത് നഷ്ടപ്പെടുത്താതിരിക്കുക പാഴ്ശ്രമം എത്ര വെളുപ്പിച്ചിട്ടും നിഴലിന് പഴയ കറുപ്പുനിറം തന്നെ ! ആപേക്ഷികം കൂട്ടിലിട്ട പക്ഷിയെ മറന്നപ്പോഴൊക്കെ അയാൾ സ്വാതന്ത്ര്യത്തിനായി വാദിച്ചു. വിലയില്ലായ്മ ആകാശത്തെക്കണ്ട് കൊതിക്കാനാവുന്നത് കൂട്ടിലായിരിക്കുമ്പോൾ മാത്രമാണ്. നിറം കുരുടന്റെ സ്വപ്നങ്ങൾക്ക് എന്ത് നിറമായിരിക്കും? ദാനം മാമ്പഴക്കാലമല്ലെന്നറിഞ്ഞിട്ടും അയാൾ കല്ലെറിഞ്ഞപ്പോൾ മാവ് രണ്ടിലകൾ അടർത്തിയിട്ടു. മുൻവിധി പുലരിക്കുവേണ്ടി കാത്തിരിക്കുമ്പോൾ രാവിനൊരു സൗന്ദര്യമുണ്ടെന്ന് ഓർക്കാൻ മറന്നു താരതമ്യം കറുപ്പ് ഏറെ കറുക്കുന്നത് വെളുപ്പിനോട് ചേർത്തുവയ്ക്കുമ്പോഴാണ്. വ്യാജം നിറങ്ങളെക്കുറിച്ച് പ്രഭാഷണം നടത്തിയത് ഒരന്ധനായിരുന്നുവെന്ന് ആരുമറിഞ്ഞില്ല. നഷ്ടം തീൻമേശയിലിരുന്ന് കവിതയാലോചിച്ചപ്പോൾ എനിക്ക് നഷ്ടപ്പെട്ടത് ഒരു പൊട്ടിച്ചിരിയും പിന്നെ അത്താഴത്തിന്റെ രുചിയും. അവാച്യം ആയിരം വാക്കുകൾ കൊണ്ട് ശ്രമിച്ചിട്ടും ഒരു പു...

Comments
ലേഖനം വായിച്ചു. ഇതൊന്ന് ടൈപ്പ് ചെയ്ത് പോസ്റ്റിക്കൂടെ...!