നിർവേദ യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ മുറിയിലിരുന്നു , ഫോൺ സ്ക്രോൾ ചെയ്യുകയായിരുന്നു അവൾ . അപ്പോഴാണ് Just_In_Faith എന്ന insta ഐഡി ശ്രദ്ധയിൽപ്പെട്ടത് . 📱 Instagram – @Just_In_Faith 🕊️ Post: Silence is God’s favourite language. You just need to learn to listen. ❤️ 1,248 likes 💬 312 comments 👩🎓 @Nirvedaa_univ: “ ദൈവം മൂകനായതുകൊണ്ടാണോ സൈലൻസിലൂടെ സംസാരിക്കുന്നത് ?” — അവൾ ടൈപ്പ് ചെയ്തു . കമൻറ് പബ്ലിഷ് ചെയ്തു. കസേരയിൽ ചാഞ്ഞിരുന്ന് ആ വരി അവൾ ആസ്വദിച്ചു . മറുപടി കിട്ടില്ലെന്ന് ഉറപ്പാണ് , അവൾ ചിന്തിച്ചു . മിക്ക ‘ ഭക്തന്മാരും ’ അങ്ങനെ തന്നെയാണ് — മറുപടി ഒഴിവാക്കും , അല്ലെങ്കിൽ കമന്റ് ഡിലീറ്റ് ചെയ്തിട്ട് ബ്ലോക്ക് ചെയ്യും ! പക്ഷേ … 🔔 Notification: @Just_In_Faith replied to your comment. എന്നു കണ്ടപ്പോൾ അവൾക്ക് സന്തോഷമായി . ഇന്നത്തേക്ക് റോസ്റ്റ് ചെയ്യാനുള്ള ആളെ കിട്ടി എന്നവൾക്കു തോന്നി . ദൈവവിശ്വാസവുമായി ബന്ധപ്പെട്ട പോസ്റ്റുകൾ ചെയ്യുന്നവരെ കമൻ്റുകളിലുടെ അപഹസിച്ച് വയടിപ്പിക്കുന്നതായിരുന്നു അവളുടെ ഹോബി . ...
Comments