Posts

Showing posts from January, 2010

ഇതി പുരോഹിതം...

?പുരോഹിതൻ എല്ലായ്പ്പോഴും തെറ്റുകാരനാണ്‌? എന്ന്‌ തലക്കെട്ടുള്ള ഒരു ഇംഗ്ലീഷ്‌ കവിതയുണ്ട്‌. നീണ്ട പ്രസംഗം പറഞ്ഞാൽ ബോറൻ ചെറുതായാലോ, ഒരുങ്ങാതെ പ്രസംഗിക്കുന്നയാൾ! സംഭാവന ആവശ്യപ്പെട്ടാൽ പണക്കൊതിയൻ ആവശ്യപ്പെടാതിരുന്നാലോ, അഹങ്കാരിയും അലസനുമായൊരാൾ! കുമ്പസാരക്കൂട്ടിൽ അധികനേരമിരുന്നാൽ മന്ദഗതിക്കാരൻ വേഗമവസാനിപ്പിച്ചാലോ, അനുതാപിക്കായി മാറ്റിവയ്ക്കാൻ സമയമില്ലാത്തയാൾ! സ്ത്രീകളോട്‌ മിണ്ടിയാൽ സ്ത്രീലമ്പടൻ സംസാരം പുരുഷൻമാരോട്‌ മാത്രമായാലോ, അയാൾ പക്വതയില്ലാത്തവൻ! ........... ഇങ്ങനെ നീളുന്നു ആരോപണങ്ങൾ. ഓരോരുത്തരും പുരോഹിതന്‌ നടക്കാനായി അയാളുടെ ആഗ്രഹങ്ങളും ഇഷ്ടങ്ങളുമൊക്ക ചേർത്തുവച്ച്‌ ഓരോതരം റോഡുകൾ പണികഴിപ്പിച്ചിട്ടുണ്ട്‌. അതിന്റെ സൈഡ്‌വരകളിൽ നിന്ന്‌ ഒരിഞ്ച്‌ മാറിച്ചവിട്ടുന്നതുപോലും അവർക്ക്‌ സഹിക്കാനാവില്ല. ജീവിച്ചിരിക്കുമ്പോൾ അയാളെക്കാൾ മികച്ചവർ ഏറെയുണ്ട്‌ പക്ഷേ, മരിച്ചാലോ അയാൾക്ക്‌ പകരം വയ്ക്കാൻ ആരുമേയുണ്ടാവില്ല. എന്നുപറഞ്ഞാണ്‌ കവിത തീരുന്നത്‌. മിക്കപ്പോഴും ആർക്കും വേണ്ടാത്തൊരാളായിപ്പോയല്ലോ ദൈവമേ എന്നോർത്തുള്ള സങ്കടപ്പെടലും കുമ്പസാരക്കൂടിന്റെ മുൻപിലെ നീണ്ട ക്യൂ കണ്ട്‌ ഇവർക്ക്‌ ഞാൻ മാത്രമേയുള്ളല...

കുറുങ്കവിത - 1

ഈ വരികള്‌ വെറുതെ വായിച്ചു പോകരുത്‌. ഇതിൽ ചിന്തയുടെ പ്രകാശമുള്ള ഒരു ചെറിയ ആകാശം കരുതി വച്ചിട്ടുണ്ട്‌. അത്‌ നഷ്ടപ്പെടുത്താതിരിക്കുക പാഴ്ശ്രമം എത്ര വെളുപ്പിച്ചിട്ടും നിഴലിന്‌ പഴയ കറുപ്പുനിറം തന്നെ ! ആപേക്ഷികം കൂട്ടിലിട്ട പക്ഷിയെ മറന്നപ്പോഴൊക്കെ അയാൾ സ്വാതന്ത്ര്യത്തിനായി വാദിച്ചു. വിലയില്ലായ്മ ആകാശത്തെക്കണ്ട്‌ കൊതിക്കാനാവുന്നത്‌ കൂട്ടിലായിരിക്കുമ്പോൾ മാത്രമാണ്‌. നിറം കുരുടന്റെ സ്വപ്നങ്ങൾക്ക്‌ എന്ത്‌ നിറമായിരിക്കും? ദാനം മാമ്പഴക്കാലമല്ലെന്നറിഞ്ഞിട്ടും അയാൾ കല്ലെറിഞ്ഞപ്പോൾ മാവ്‌ രണ്ടിലകൾ അടർത്തിയിട്ടു. മുൻവിധി പുലരിക്കുവേണ്ടി കാത്തിരിക്കുമ്പോൾ രാവിനൊരു സൗന്ദര്യമുണ്ടെന്ന്‌ ഓർക്കാൻ മറന്നു താരതമ്യം കറുപ്പ്‌ ഏറെ കറുക്കുന്നത്‌ വെളുപ്പിനോട്‌ ചേർത്തുവയ്ക്കുമ്പോഴാണ്‌. വ്യാജം നിറങ്ങളെക്കുറിച്ച്‌ പ്രഭാഷണം നടത്തിയത്‌ ഒരന്ധനായിരുന്നുവെന്ന്‌ ആരുമറിഞ്ഞില്ല. നഷ്ടം തീൻമേശയിലിരുന്ന്‌ കവിതയാലോചിച്ചപ്പോൾ എനിക്ക്‌ നഷ്ടപ്പെട്ടത്‌ ഒരു പൊട്ടിച്ചിരിയും പിന്നെ അത്താഴത്തിന്റെ രുചിയും. അവാച്യം ആയിരം വാക്കുകൾ കൊണ്ട്‌ ശ്രമിച്ചിട്ടും ഒരു പു...