ഒന്നാം അധ്യായം

നിർവേദ യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ മുറിയിലിരുന്നു, ഫോൺ സ്ക്രോൾ ചെയ്യുകയായിരുന്നു അവൾ.

അപ്പോഴാണ് Just_In_Faith എന്ന insta ഐഡി ശ്രദ്ധയിൽപ്പെട്ടത്.

 

📱 Instagram – @Just_In_Faith

 

🕊️ Post:

 

Silence is God’s favourite language.

You just need to learn to listen.

 

❤️ 1,248 likes  💬 312 comments

 

👩‍🎓 @Nirvedaa_univ:

ദൈവം മൂകനായതുകൊണ്ടാണോ സൈലൻസിലൂടെ സംസാരിക്കുന്നത്?”

അവൾ ടൈപ്പ് ചെയ്തു. കമൻറ് പബ്ലിഷ് ചെയ്തു.

കസേരയിൽ ചാഞ്ഞിരുന്ന് വരി അവൾ ആസ്വദിച്ചു

 

മറുപടി കിട്ടില്ലെന്ന് ഉറപ്പാണ്, അവൾ ചിന്തിച്ചു.

മിക്കഭക്തന്മാരുംഅങ്ങനെ തന്നെയാണ്മറുപടി ഒഴിവാക്കും, അല്ലെങ്കിൽ കമന്റ് ഡിലീറ്റ് ചെയ്തിട്ട് ബ്ലോക്ക് ചെയ്യും!

 

പക്ഷേ🔔 Notification: @Just_In_Faith replied to your comment.

എന്നു കണ്ടപ്പോൾ അവൾക്ക് സന്തോഷമായി. ഇന്നത്തേക്ക് റോസ്റ്റ് ചെയ്യാനുള്ള ആളെ കിട്ടി എന്നവൾക്കു തോന്നി. ദൈവവിശ്വാസവുമായി ബന്ധപ്പെട്ട പോസ്റ്റുകൾ ചെയ്യുന്നവരെ കമൻ്റുകളിലുടെ അപഹസിച്ച് വയടിപ്പിക്കുന്നതായിരുന്നു അവളുടെ ഹോബി.

 

✝️ @Just_In_Faith replied:

“ഏയ് ദൈവത്തിനല്ല, ദൈവത്തെ കേൾക്കാൻ നമുക്കാണ് നിശ്ശബ്ദത വേണ്ടത്.”

 

👩‍🎓 @Nirvedaa_univ:

 

“അടിപൊളി. മിണ്ടാത്ത ദൈവത്തിന് മിണ്ടാത്ത മനുഷ്യർ. ഇതൊക്കെ കേട്ടാൽ പൊട്ടൻമാർ കയ്യടിച്ചേക്കും. Hello Man, ദൈവം, നിങ്ങൾ പറയുന്ന ഒരു കഥ മാത്രമാണ്.”

 

 

✝️ @Just_In_Faith:

 

“മനുഷ്യരും, നമ്മൾ പറയുന്ന കഥകൾ മാത്രമല്ലേ, സഹോ?”

 

എന്ന മറുപടി വായിച്ചപ്പോൾആഹാ, കൊള്ളാലോഎന്നൊരു തോന്നൽ അവൾക്കുണ്ടായി.

 

👩‍🎓 @Nirvedaa_univ:

 

“Yes. മനുഷ്യർ കഥ പറയാറുണ്ട്.

But Science is not a story like god. മാത്രമല്ല.

Science — എന്തു പറഞ്ഞാലും അതിന് proof ഉണ്ട്. ഭൂമിയിൽ എവിടെയായാലും Science കാര്യങ്ങൾ പറയുന്നതും മനസ്സിലാക്കുന്നതും ഒരുപോലെയാണ്,because Science is universal.

 

പക്ഷേ, നിങ്ങൾ പറയുന്ന പാവം ദൈവത്തിൻ്റെ കാര്യമോ?

 വിളിക്കാൻ നൂറ് പേരുകൾ. നൂറുപേർക്ക് പറയാനുള്ളത് നൂറ് ദൈവത്തെക്കുറിച്ച്.

So, God is simply a personal story —

and religion is merely a storybook.

പിന്നെ, so-called ‘God experience’…

അത് പ്രേതത്തിൽ വിശ്വസിക്കുന്നവർക്ക് പ്രേതബാധ ഉണ്ടാകുന്നതുപോലെ —

വെറും mind projection!”

 

 

എഴുതിയതു നോക്കിയപ്പോൾ അവൾക്കു ചിരി വന്നു.

പാവം പയ്യൻ! ഡോസു കൂടിപ്പോയോ ?”  ഏയ്, ഇതവനു വേണം. ഇനി വിശ്വാസ പോസ്റ്റിടുമ്പോൾ രണ്ടാമതൊന്നു ചിന്തിക്കണം ’!”

 

അഞ്ച് മിനിറ്റിനകം 🔔 വീണ്ടും Notification.

 

 

✝️ @Just_In_Faith replied:

 

“ശരിയാണ്, സയൻസ് എല്ലായിടത്തും ഒരുപോലെയാണ്.

അതിനെ മനുഷ്യർ അനുഭവിക്കുന്നതും ഒരുപോലെ തന്നെ.

പക്ഷേ, ജീവിതം എല്ലാർക്കും ഒരുപോലെയാണോ?

മരണം നടന്ന ഒരു വീട്ടിലുളളവർ അതിനെ അനുഭവിക്കുന്നത് പലവിധത്തിലല്ലേ.?

ആ മരണത്തിൽ വേദനിക്കുന്നവരും, ആഹ്ളാദിക്കുന്നവരും, ആശ്വസിക്കുന്നവരും,

അങ്ങനെയൊന്നും സംഭവിച്ചിട്ടേയില്ല എന്ന മട്ടിൽ പെരുമാറുന്നവരുമുണ്ട്.

അവർ അതിനെക്കുറിച്ച് പറയുന്നതും പലതരത്തിലാവും.

പ്രതികരണം എന്തായിരുന്നാലും മരണം അവരുടെ നടുവിലുണ്ട്. ദൈവവും അങ്ങനെയല്ലേ?"

 

തന്നോടു സംസാരിക്കുന്ന ആൾക്ക് എന്തോ പ്രത്യേകതയുള്ള്ളപോലെ അവൾക്കു തോന്നി. സാധാരണ കാണുന്നപോലെ അയാൾ തർക്കിക്കുകയോ ഒഴിഞ്ഞു മാറുകയോ ചെയ്യുന്നില്ല. താൻ പറയുന്നത് കേൾക്കുന്നതുപോലെ.....

 

പക്ഷേപ്രകോപിപ്പിക്കുന്നതിലായിരുന്നു അവൾക്കു രസം.

ഇന്ന് ഇവനെ നല്ല പോലെ പൊരിക്കണം, അവൾ വിചാരിച്ചു.

 

👩‍🎓 @Nirvedaa_univ:

“Your way of speaking has a kind of depth.

But it doesn’t make your points true.”

 

✝️ @Just_In_Faith:

ചിലപ്പോൾ സത്യം വാക്കുകളിലല്ല, അവ പറയുന്ന മനുഷ്യരിലായിരിക്കും ഒളിഞ്ഞിരിക്കുന്നത്.”

 

👩‍🎓 @Nirvedaa_univ:

“Sounds poetic. പക്ഷേ സത്യത്തിനു നിലനില്ക്കാൻ ദൈവം എന്ന nonsense വേണമെന്ന് ഞാൻ വിശ്വസിക്കുന്നില്ല.”

 

✝️ @Just_In_Faith:

ജീവിതംപോലെ തന്നെ വേദനകളും ഒരു നേരാണല്ലോ. നോവുകളിൽ ഒരാൾ തനിച്ചാവുമ്പോൾ ദൈവത്തെ ഓർമിക്കാതെ വയ്യെന്നു തോന്നുന്നു.”

 

👩‍🎓 @Nirvedaa_univ:

“Pain is the proof that we’re alive, not that God exists.”

 

✝️ @Just_In_Faith:

ചില നേരങ്ങളിൽ വേദന ഒരു വാതിലാണ്.

അതിലൂടെയാണ് ദൈവം കടന്നുവരുന്നത് .”

 

അവൾക്ക് പുച്ഛം തോന്നി.

“Typical believer!” — അവൾ വിചാരിച്ചു.

മറുപടി ടൈപ്പ് ചെയ്തു:

 

👩‍🎓 @Nirvedaa_univ:

“Door? You mean the door he never walked through?

Because when people actually suffer, your God is simply silent.

 വേദനകളുടെ മുമ്പിൽ ഒന്നും മിണ്ടാത്ത ഒരാൾ, ഉണ്ടെന്നു പറയുന്നതു തന്നെ മണ്ടത്തരമാണ്. അപ്പോഴാണ് god is love എന്നൊക്കെ ആളുകൾ ഒരുളുപ്പുമില്ലാതെ പറയുന്നത്.

 

✝️ @Just_In_Faith:

ദൈവം നിശ്ശബ്ദനാകുന്നതാണോ? അതോ, വേദനയുടെ നേരത്ത് നമ്മളവനെ കേൾക്കാതെ പോകുന്നതാണോ?..”

 

👩‍🎓 @Nirvedaa_univ:

അതെനിക്കറിയില്ല. പക്ഷേ, നിങ്ങൾ പറയുന്ന ദൈവം ഉണ്ടെങ്കിൽ

either he doesn’t care — or enjoys watching people suffer.

Or maybe… he is a psycho.”

 

മറുപടി ഒന്നും വന്നില്ല.

അവൾക്കത് “winning moment” പോലെ തോന്നി.

 

“Too much ആയിപ്പോയോ?”

പക്ഷേ, ഉടനെ തന്നെ മനസ്സിൽ മറുപടി വന്നു: No. He deserved it.

 

വേറൊന്നും ചെയ്യാൻ തോന്നിയില്ല. അവൾ ഫോൺ മാറ്റി വച്ചു.

 

ചുറ്റും വല്ലാത്ത മൂകത. കാറ്റ് പോലും നിശ്ചലമായപോലെ.....

പെട്ടെന്ന് നോട്ടിഫിക്കേഷൻ സൗണ്ട് കേട്ടു.

 

💬 Message Request from @Just_In_Faith

 

തുറക്കണോ? ഒരു സെക്കന്റ് അവൾ മടിച്ചു.

ഇവൻ DM ചെയ്യുമെന്നു തോന്നിയിരുന്നുഅവൾ സ്വയം പറഞ്ഞു. അയാളോട് മിണ്ടിയിട്ട് കാര്യമില്ല. വെറും ന്യായീകരണ തൊഴിലാളി. പക്ഷേ, അയാളെ അവഗണിക്കാൻ തോന്നുന്നില്ല.

 

അയാൾ എന്തായിരിക്കും പറഞ്ഞിട്ടുണ്ടാവുക എന്നറിയാൻ

ആകാംക്ഷ തോന്നിയതുകൊണ്ട് അവൾ ചാറ്റ് ബോക്സ് തുറന്നു.

 

📩 @Just_In_Faith:

 

നിർവേദാ, നിങ്ങളുടെ കമന്റുകളിൽ ദൈവത്തോട് വെറുപ്പുള്ളതുപോലെ തോന്നി ചോദ്യങ്ങൾക്കു പിന്നിൽ ഫിലോസഫിക്കലായ കാരണങ്ങൾതന്നെയാണോ?

 

👩‍🎓 @Nirvedaa_univ:

 

"എന്തുതോന്നുന്നു?"

 

📩 @Just_In_Faith:

അതുയരുന്നത്, അടക്കിപ്പിടിച്ച ഒരു നിലവിളിയിൽ നിന്നാണെന്ന്"

 

താനാകെ നഗ്നയാക്കപ്പെട്ടതുപോലെ നിർവേദക്ക് തോന്നി. കാലങ്ങളായി മറച്ചുപിടിച്ച തന്നെ അയാൾ കണ്ടതുപോലെ.... താൻ പറഞ്ഞ വാക്കുകളെക്കാൾ അധികമായി എന്തൊക്കെയോ കേട്ടതുപോലെ.... അത്ര ആഴത്തിൽ അവളുടെ ജീവിതത്തെ തൊടുന്നവിധം അതുവരെ ആരും ഒന്നും പറഞ്ഞിട്ടില്ലായിരുന്നു.

 

മറന്നുപോയ മുറിവിൽ ഒരു നനവ് അനുഭവപെടുന്നുണ്ടോ

പക്ഷേ, അവളതു ഭാവിച്ചില്ല.

 

👩‍🎓 @Nirvedaa_univ:

“Nice try. Sympathy card may work for others, not me. അല്ലെങ്കിലും, വിശ്വാസത്തെകുറിച്ചു പറയുന്നവരുടെ നോർമൽ രീതി ഇമോഷണലി exploit ചെയ്യുന്നതാണല്ലോ.”

 

✝️ @Just_In_Faith:

ശരിയാണ്, വിശ്വാസത്തിൻ്റെ പേരിൽ ചൂഷണം ചെയ്യുന്നവരുണ്ട്. പക്ഷേ, ഒരിക്കൽ ഞാനനുഭവിച്ച വെളിച്ചം ഇരുട്ടിൽ പെട്ടുപോയവർക്കെല്ലാം കിട്ടണമെന്നു തോന്നി. അതുകൊണ്ട് ഞാനൊരു വിളക്കു കൊളുത്തി വച്ചിട്ടുണ്ട് എന്നേയുള്ളു.”

 

അയാളുടെ മറുപടികൾ അവൾക്ക് അസാധാരണമായി തോന്നി.

സാധാരണയായിമതത്തെയോ വിശ്വാസത്തെയോ കുറിച്ച് പറയുന്നവർ കളിയാക്കലിൻ്റെ ഒരു വാക്കുകേട്ടാൽ അവർ ഉടനെ ഉപദേശിക്കും അല്ലെങ്കിൽ കുറ്റപ്പെടുത്തും അല്ലെങ്കിൽ പൊട്ടിത്തെറിക്കും. അവരെ roast ചെയ്യുക അവൾക്ക് എളുപ്പമായിരുന്നു.  പക്ഷേ, ഈ മനുഷ്യൻ....

 

അയാൾ ആരായിരിക്കുംഎന്നറിയാൻ അവൾക്കു കൗതുകം തോന്നി. അവൾ ആ പ്രൊഫൈൽ തുറന്നു. ശാന്തമായ നോട്ടമുള്ള ഒരു മുഖം. ബയോയിൽ ഇങ്ങനെ എഴുതിയിരുന്നു

 

“Believing is not escaping from pain,

it’s walking through it.”

 

വർഷങ്ങളായി ശ്വാസം മുട്ടിക്കുന്ന ഏതൊക്കെയോ ചോദ്യങ്ങളുടെ ഉഷ്ണം ആ വരികളുടെ തണുപ്പനുഭവിക്കുന്നതുപോലെ അവൾക്കു തോന്നി. പക്ഷേ, വിട്ടുകൊടുക്കാൻ അവൾക്ക് സമ്മതമായിരുന്നില്ല

 

👩‍🎓 @Nirvedaa_univ:

അതു ശരിയാണ്. For you, faith is like a drug that numbs the pain.

A problem comes — instead of facing it, you say pray.

Thus, faith stops humans from actually trying what they’re capable of.

 

✝️ @Just_In_Faith: പക്ഷേ, ചെയ്യാനാവില്ലെന്ന് കരുതിയ പല കാര്യങ്ങളും നേടാൻ എന്നെ സഹായിച്ചത് വിശ്വാസമാണ്.

 

👩‍🎓 @Nirvedaa_univ:

നിനക്ക്  ദൈവത്തെ വിശ്വസിക്കാൻ എളുപ്പമായിരിക്കും. കാരണം, നിന്നെ ദൈവം ഒരിക്കലും ഉപേക്ഷിച്ചിട്ടില്ല. പക്ഷേ, എല്ലാവർക്കും അതേ അനുഭവമായിരിക്കില്ല.”

 

അതെഴുതിയപ്പോൾ നിർവേദയ്ക്ക് ഉള്ളിലെവിടെയോ ഒരു നീറ്റൽ അനുഭവപ്പെട്ടു.

 

ഇതൊക്കെ എന്തിനാണ് ഇന്നു കണ്ട ഒരാളോടു പറയുന്നതെന്ന്

അവൾ വിചാരിച്ചു. അത് ഡിലീറ്റ് ചെയ്യാമെന്ന് തോന്നി.

പക്ഷേ, അപ്പോഴേക്കും മെസ്സേജിന് നീല ടിക്ക് വീണിരുന്നു.

 

അയാളോടു സംസാരിക്കാൻ അവൾക്ക് പേടി തോന്നി. കാരണം, അയാൾ കണ്ടത് അവളുടെ മുറിവുകളായിരുന്നു.   

Comments

Popular posts from this blog

കുറുങ്കവിത - 1

മൂന്നാമധ്യായം