മൂന്നാമധ്യായം

നിർവേദ മിസ്സിനെ നോക്കി. അവർക്ക് യാതൊന്നും മനസ്സിലായില്ലെങ്കിലും അവൾക്കത് ഏറെ സഹായകരമാകുമെന്ന് തോന്നിയതുകൊണ്ട് സമ്മതത്തോടെ തലയാട്ടി. 


 ഫോട്ടോ എടുക്കാൻ നിൽക്കേണ്ട രീതികളെക്കുറിച്ച് അയാൾ അവളോട് ഒന്നും പറഞ്ഞില്ല. അവളുടെ സ്വാഭാവികമായ ചലനങ്ങൾ, നോട്ടങ്ങൾ..... അത്രമാത്രം! അത് അയാൾ പകർത്തി. ആ സമയം നിർവേദ, സ്വയം ശ്രദ്ധിക്കുകയായിരുന്നു. സാധാരണ ഒരു പുരുഷൻ അടുത്തു വരുമ്പോൾ അവൾ അനുഭവിച്ചിരുന്ന അലോസരം ഇപ്പോഴില്ല. മുറിയുടെ ചുവരുകൾക്കുള്ളിൽ എന്നപോലെ അവൾ സ്വസ്ഥതയാണ്. ആ ചിത്രങ്ങൾ കണ്ടപ്പോൾ നിർവേദയോടൊപ്പം ഷിജ മിസ്സും അതിശയപ്പെട്ടു. അവ ജീവനുള്ളവയായിരുന്നു. യാത്രപറഞ്ഞ് അയാൾ പോയി.

 "ട്രക്കിങ്ങിന് വരുന്നുണ്ടോ?" എന്നു ചോദിച്ച് ഒരാൾ അവർക്കടുത്തേക്ക് വന്നു. മൊട്ടക്കുന്നുകൾക്കു മുകളിലേക്ക് കയറി ചെല്ലാമെന്നും സ്വർഗമെന്നാണ് ആ ഇടത്തിനു പേരെന്നും അയാൾ പറഞ്ഞാണ് അവർ അറിഞ്ഞത്. അവിടെ നിന്ന് നോക്കിയാലാണത്രേ ശബരിമല കാണുന്നത്! പേരറിയാത്ത വേറെ നാലു മലകളും. ഷിജ മിസ്സ് അയാൾക്കു നന്ദി പറഞ്ഞ് ചിരിച്ചു.

സന്ധ്യയായി തുടങ്ങിയിരുന്നു. അവർ വണ്ടിയിൽ കയറി.


Comments

Popular posts from this blog

കുറുങ്കവിത - 1

ഒന്നാം അധ്യായം